കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് മാത്രം നേടിയ സഖ്യമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനവും പാര്‍ലമെന്റില്‍ ഭൂരിപക്ഷവും പിടിച്ചെടുത്തിരിക്കുന്നത്. റനില്‍ വിക്രമസിംഗെയുടെ നേതൃത്വം നല്കുന്ന പ്രതിപക്ഷ സഖ്യത്തിലെ എസ്.ജെ.ബി 18 ശതമാനം വോട്ടുനേടിയിട്ടുണ്ട്. അതേസമയം, എന്‍.ഡി.എഫിന് ലഭിച്ച വോട്ടുകള്‍ അഞ്ച് ശതമാനത്തിലും താഴെയാണ്. എസ്.ജെ.ബി എട്ട് സീറ്റുകളിലും എന്‍.ഡി.എഫ് ഒരു സീറ്റിലും വിജയംനേടി.
രാജപക്സെ കുടുംബത്തിന്റെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് വോട്ടുവിഹിതത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സീറ്റില്‍ അവര്‍ വിജയിച്ചു. കഴിഞ്ഞമാസത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദിസനായകയോടു തോറ്റ റനില്‍ വിക്രമസിംഗെ എം.പി. സ്ഥാനത്തേക്കു മത്സരിക്കുന്നില്ല. 1977~നുശേഷം ആദ്യമായാണ് വിക്രമസിംഗെ മത്സരത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത്. രാജപക്സെ സഹോദരന്മാരും ഇത്തവണ മത്സരത്തിനില്ല.

Comments: